ഒരു വയസുകാരിയെ അയൽവാസി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം വയലിൽ കുഴിച്ചിട്ടു

0
38

അഗർത്തല: നോർത്ത് ത്രിപുരയിലെ പാനിസാഗറിൽ 14 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്നു. അമ്മയോടൊപ്പം അമ്മാവൻ്റെ വീട്ടിലേക്കെത്തിയതായിരുന്നു കുട്ടി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭക്ഷണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് അയൽവായിയായ യുവാവ് വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയതായി പൊലീസ് പറയുന്നു. ശനിയാഴ്ച രാത്രി 8:00 മണിയോടെയാണ് സംഭംവം. കുറച്ചുനേരം മാറിനിന്ന കുട്ടിയുടെ അമ്മ തിരിച്ചെത്തിയപ്പോളാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം അറിയുന്നത്, ഉടൻ തന്നെ ബന്ധുക്കളെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.

ശനിയാഴ്ച രാത്രി പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം വയലിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹം മണ്ണിൽ കുഴിച്ചിട്ട നിലയിലായിരുന്നു. അറസ്റ്റിലായ പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകൽ, കൊലപാതകം തുടങ്ങിയ ഒന്നിലധികം വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പാനിസാഗർ പൊലീസ് പറഞ്ഞു.