ഭാര്യയോട് വൈരാഗ്യം, നഗ്‌നചിത്രം വാട്സാപ്പ് ഡിപിയാക്കി; യുവതിയുടെ പരാതിയിൽ അറസ്റ്റ്

0
208

പെരുമ്പാവൂര്‍: ഭാര്യയുടെ നഗ്‌നചിത്രം വാട്സാപ്പിൽ പ്രൊഫൈല്‍ ഡിപിയിയാക്കി പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. തൃക്കാക്കര സ്വദേശിയായ 26കാരനെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ സ്വദേശിയായ ഭാര്യയുടെ പരാതിയിലായിരുന്നു അറസ്റ്റ്.  ഭാര്യയോടുള്ള വൈരാഗ്യമാണ് യുവാവിനെ നഗ്നചിത്രം ഡിപിയാക്കാൻ പ്രേരിപ്പിച്ചത്. 

അകന്നുകഴിയുകയായിരുന്നു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അയാളുമായി വിഡിയോ കോള്‍ ചെയ്യുമ്പോള്‍ ഒളിഞ്ഞുനിന്ന് ചിത്രം പകര്‍ത്തിയതാണെന്നുമാണ് യുവാവ് പൊലീസിനു നൽകിയ മൊഴി. ഇന്‍സ്പെക്ടര്‍ ടി.എം. സൂഫിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവി‍ലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

…..