26കാരിയെ ശ്വാസം മുട്ടിച്ചുകൊന്നു; ഭർത്താവ് കസ്റ്റഡിയിൽ

0
97

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി ഭർത്താവ്. കാട്ടുകുളം സ്വദേശി ദീക്ഷിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒക്ടോബർ 9നാണ് 26കാരിയായ വൈഷ്ണവി കൊല്ലപ്പെട്ടത്. യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

വ്യാഴാഴ്ച രാത്രിയാണ് വൈഷ്ണവിയെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചത്. ഭർത്താവ് ദീക്ഷിത് തന്നെയാണ് യുവതിയെ മാങ്ങാട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിയതിന് പിന്നാലെ വൈഷ്ണവി മരിച്ചു. ദീക്ഷിത് തന്നെയാണ് വിവരം വൈഷ്ണവിയുടെ ബന്ധുക്കളെയും അറിയിച്ചത്.