അവധി കഴിഞ്ഞ് തിരിച്ചെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ അന്തരിച്ചു

0
70

ജിദ്ദ: നാട്ടിലെ അവധിക്ക് ശേഷം തിരികെയെത്തി ഒരാഴ്‌ചയ്ക്കുള്ളിൽ രോഗബാധിതനായ മലയാളി യുവാവ് ജിദ്ദയിൽ അന്തരിച്ചു.

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ, ഏലംകുളം കുന്നക്കാവ് സ്വദേശി ചെമ്മാട്ടപ്പടിയിൽ മാണിക്കൻതൊടി മുഹമ്മദലി മൻസൂർ (29) ആണ് ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

ഒരാഴ്ച‌ മുൻപ് മാത്രമാണ് മൻസൂർ അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയത്. ജിദ്ദയിലെത്തിയ ശേഷം ന്യൂമോണിയ ബാധിച്ച് ചികിത്സ തേടുകയായിരുന്നു.

കഴിഞ്ഞ 5 വർഷമായി പ്രവാസിയായിരുന്ന മൻസൂർ ജിദ്ദയിലെ ഹയ്യ് അൽ നസീം പ്രദേശത്ത് സ്വദേശിയുടെ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്‌തുവരികയായിരുന്നു.

പരേതനായ അബ്‌ദുൽ അലി, ആസ്യ പൊട്ടക്കുളത്തിൽ എന്നിവരാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ. മക്കരപ്പറമ്പ്, ചോലയിൽ മഠത്തിൽ ഷഹന ഷെറിൻ ആണ് ഭാര്യ. ഫാത്തിമ ഷെൻസ ഇമാൻ (2) ആണ് മകൾ. കുടുംബം നാട്ടിലാണ്.