യുക്രെയ്‌നിൽ വീണ്ടും റഷ്യൻ ആക്രമണം; അഞ്ചുപേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

0
53

കീവ്: യുക്രെയ്‌നു നേരെ വീണ്ടും റഷ്യയുടെ ആക്രമണം. ഇന്ന് വൈകീട്ട് നടന്ന മിസൈൽ ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. യുക്രെയ്‌ൻ പോളണ്ട് അതിർത്തിപ്രദേശമായ ലിവ് പ്രവിശ്യയിലാണ് മരണങ്ങൾ സ്ഥിരീകരിച്ചത്. ലാപൈവ്ക ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ 15 വയസ്സുള്ള ഒരു പെൺകുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ടു. സപോരിഷിയയിലും ഒരാൾ മരിച്ചു.

പ്രദേശത്തെ ഒരു പ്രധാന ഇൻഡസ്ട്രിയൽ പാർക്കും കത്തി നശിച്ചതായി റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. നഗരത്തിലെ പലഭാഗത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായി പറയുന്നു. ലീവ് പ്രവിശ്യയിൽ ജനങ്ങളോട് വീടുകളിൽ തന്നെ തുടരാൻ അധികൃതർ നിർദേശം നൽകി.

50-ലധികം മിസൈലുകളും 500 ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് യുക്രെയ്‌ൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കി പറഞ്ഞു. ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളും അപകടങ്ങളും കണക്കാക്കാനായിട്ടില്ല. സ്ഥിതിഗതികൾ നിയന്ത്രത്തിൻ കീഴിലല്ലെന്നും അധികൃതർ അറിയിച്ചു.

….