തുടർച്ചയായ ആറ് മാസത്തെ വിലക്കുറവിന് ശേഷം പാചകവാതക വാണിജ്യ സിലിണ്ടറിന് (19 കിലോഗ്രാം) പൊതുമേഖലാ എണ്ണക്കമ്പനികൾ വില വർദ്ധിപ്പിച്ചു.
വാണിജ്യ സിലിണ്ടറിന് 15.50 രൂപയാണ് വർദ്ധിപ്പിച്ചത്. ഡൽഹിയിൽ വാണിജ്യ സിലിണ്ടറിൻ്റെ പുതിയ വില 1595.50 രൂപയായി. ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽ.പി.ജി. സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.