മോട്ടോര്‍ വാഹനവകുപ്പിന്‍റെ പരിപാടിക്ക് ആള് കുറഞ്ഞ സംഭവം; അസിസ്റ്റന്റ് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ്

0
87

മോട്ടോര്‍ വാഹനവകുപ്പിന്‍റെ പരിപാടിക്ക് ആള് കുറഞ്ഞതില്‍ കലിയടങ്ങാതെ ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാര്‍. വാഹന ഫ്ളാഗ് ഓഫിന്‍റെ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്‍റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി ലഭിച്ച ശേഷം തുടര്‍നടപടിയെന്നാണ് നിലപാട്. 

ഇന്നലെ വൈകിട്ട് തിരുവനന്തപുരം കനകക്കുന്നില്‍ നടത്താന്‍ നിശ്ചയിച്ച മോട്ടോര്‍ വാഹനവകുപ്പിലെ പുതിയ വാഹനങ്ങളുടെ ഫ്ളാഗ് ഓഫിലാണ് മന്ത്രി കലിച്ചതും പരിപാടി റദ്ദാക്കി ഇറങ്ങിപ്പോയതും. വാഹനങ്ങള്‍ ക്രമീകരിച്ചത് ശരിയായില്ലെന്നും കാഴ്ചക്കാരായി ആരുമെത്തിയില്ലെന്നതുമായിരുന്നു മന്ത്രിയുടെ പരാതി. ആളുകുറയാന്‍ കാരണം ജീവനക്കാരുടെ അവധിയെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ അനൗദ്യോഗിക വിശദീകരണം. ഇന്ന് മുതല്‍ നവരാത്രി അവധി തുടങ്ങുന്നത് മുന്നില്‍ കണ്ട് ഇന്നലെ തന്നെ മോട്ടോര്‍ വാഹനവകുപ്പിലെ പലരും അവധിയെടുത്തിരുന്നു. ഇതോടെയാണ് പരിപാടിക്ക് ജീവനക്കാര്‍ പോലും പങ്കെടുക്കാത്ത സാഹചര്യമുണ്ടായത്.

….