സ്വത്തിന് വേണ്ടി മാതാവിനെ കൊലപ്പെടുത്താൻ ശ്രമം; മകൻ പിടിയിൽ

0
77

കോഴിക്കോട്: സ്വത്തിന് വേണ്ടി മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ പിടിയിൽ. താമരശ്ശേരി പുതുപ്പാടി കുപ്പായക്കോട് സ്വദേശി ബിനീഷാണ് പിടിയിലായത്. 75 വയസുകാരിയായ മാതാവ് മേരിയെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ബിനീഷിനെ കോടതി റിമാൻഡ് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.30ന് ആയിരുന്നു സംഭവം. വീടും സ്ഥലവും തന്റെ പേരിലേക്ക് എഴുതി നൽകണമെന്നാവശ്യപ്പെട്ട് മാതാവിനെ മർദിച്ച ശേഷമാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.