തമിഴ്നാട്ടിലെ ടിവികെ അധ്യക്ഷന്‍ നടന്‍ വിജയ്‌യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 10 മരണം. മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. 20 പേര്‍ കുഴഞ്ഞുവീണു. അഞ്ചു പേരുടെ നില ഗുരുതരമാണ്. ആരോഗ്യ മന്ത്രിയോട് കരൂരിലെത്താന്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ നിര്‍ദ്ദേശം നല്‍കി.
ടിവികെ പ്രവർത്തകർ കുഴഞ്ഞു വീണതിന് പിന്നാലെ വിജയ് പ്രസംഗം നിർത്തിവച്ചു. വിജയ് പൊലീസിനോട് സഹായം ആവശ്യപ്പെട്ടു. പരിക്കേറ്റവരെ കരൂർ ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസംഗം നിര്‍ത്തിവച്ച ശേഷം പ്രവര്‍ത്തകര്‍ക്ക് വെള്ളം നല്‍കാനും ആംബുലന്‍സ് ഏര്‍പ്പാടാക്കാനും വിജയ് ആവശ്യപ്പെടുന്നുണ്ട്.
കരൂർ ജില്ലാ കളക്ടറോട് സ്ഥലത്തെത്തി വൈദ്യസഹായം ഒരുക്കാൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. ക്രമസമാധന ചുമതലയുള്ള എഡിജിപി ഡേവിഡ്‌സൺ ദേവാശിർവ്വതവും സ്ഥലത്തെത്തും.
