പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി, ഉദ്യോഗാർഥി ഇറങ്ങിയോടി; പിടികൂടി പോലീസ്

0
165

കണ്ണൂർ: പിഎസ്‌സി‌ പരീക്ഷയിൽ ഹൈടെക് കോപ്പിയടി. ക്യാമറ ഉപയോഗിച്ച് കോപ്പിയടിക്കുകയായിരുന്ന ഉദ്യോഗാർഥിയെ പിഎസ്‌സി വിജിലൻസ് വിഭാഗം പിടികൂടി. പെരളശ്ശേരി സ്വദേശി എൻ.പി. മുഹമ്മദ് സഹദിനെയാണ് പിടികൂടിയത്.

പയ്യാമ്പലം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഇറങ്ങിയോടിയ സഹദിനെ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. പ്രതി കോപ്പിയടിക്കാൻ ഉപയോഗിച്ച ക്യാമറയും കണ്ടെത്തി.