മോഷണക്കുറ്റം ആരോപിച്ചു; ഡൽഹിയിൽ മലയാളി വിദ്യാർഥികൾക്ക് മർദനം

0
129

ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട പരിസരത്ത് മലയാളി വിദ്യാർഥികൾക്ക് മോഷണക്കുറ്റം ആരോപിച്ച് മർദനം. ഡൽഹി പൊലീസും സംഘത്തിനൊപ്പം ചേർന്ന് മർദിച്ചതായി വിദ്യാർഥികൾ ആരോപിച്ചു. സാക്കിർ ഹുസൈൻ കോളജ് ഒന്നാം വർഷ വിദ്യാർഥികളായ അശ്വന്ത്, സുധീൻ എന്നിവർക്കാണ് മർദനമേറ്റത്.

മുണ്ട് ഉടുത്തതാണ് സംഘത്തെ പ്രകോപിപ്പിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു. ബൂട്ടിട്ട് മുഖത്തും നെഞ്ചത്തും ചവിട്ടിയതായി വിദ്യാർഥികൾ ആരോപിച്ചു. വിഷയത്തിൽ ഉന്നത അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി ഡൽഹി പൊലീസ് കമ്മീഷണർക്ക് കത്തയച്ചു.