മലയാളി യുവാവ് സഊദിയിൽ മരണപ്പെട്ടു

0
158

ദമാം: കിഴക്കൻ സഊദിയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുവാവ് അന്തരിച്ചു. എറണാകുളം കാക്കനാട്  സ്ഥിര താമസമാക്കിയ കൊല്ലം ചിന്നക്കട സ്വദേശി ലയൺസ് ഡെൻ വീട്ടിൽ ഡാനിയേൽ ജോസഫ് ഈശോ (37) ആണ് മരിച്ചത്. അവിവാഹിതനായിരുന്നു.  

കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ജുബൈൽ മുവാസത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 2016 മുതൽ സഊദിയിൽ ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹം നിലവിൽ ജുബൈൽ റോയൽ കമ്മിഷനിൽ ഓഫിസ് അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കുകയായിരുന്നു. നേരത്തെ ദുബായിലും ജോലി ചെയ്തിട്ടുണ്ട്. പരേതനായ ജോസഫ് മോനി ഡാനിയേൽ, രജനി ജോസഫ് എന്നിവരാണ് മാതാപിതാക്കൾ. 

ജുബൈൽ മുവാസത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾക്ക് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവവിഭാഗം കൺവീനറും ഇന്ത്യൻ എംബസി വൊളന്റിയറുമായ സലീം ആലപ്പുഴയും ജുബൈൽ മലയാളി സമാജം പ്രസിഡന്റ് തോമസ് മാത്യൂ മാമൂടനും നേതൃത്വം നൽകുന്നു.