ജിദ്ദ: സഊ ദി അറേബ്യയുടെ 95-ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ജിദ്ദയിലെ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. “തിങ്ക് സഊദി & വിൻ ബിഗ്” എന്ന പേരിലുള്ള ഈ മത്സരം 2025 സെപ്റ്റംബർ 23-നാണ് നടക്കുന്നത്.
ജിദ്ദയിൽ പഠിക്കുന്ന പ്ലസ് ടു വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. വിജയിക്ക് സ്വർണ്ണ നാണയം സമ്മാനമായി ലഭിക്കും. കൂടാതെ മറ്റ് ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
സെപ്റ്റംബർ 23ന് വൈകുന്നേരം 3 മണി മുതൽ 7 മണി വരെയാണ് മത്സരം നടക്കുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് നൽകിയിട്ടുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തോ നല്കിയിട്ടുള്ള ലിങ്ക് വഴിയോ സെപ്തംബർ 23 വൈകുന്നേരം 3 മണി മുതൽ 7 മണി വരെ മത്സരത്തിൽ പങ്കെടുക്കാം :
https://forms.cloud.microsoft/r/yKPFLCqphG
കൂടുതൽ വിവരങ്ങൾക്കായി 0537 097 737, 0565 582 601 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.