എലികളുടെ കടിയേറ്റ് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

0
139

ഇൻഡോർ: എലികളുടെ കടിയേറ്റ് രണ്ട് നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. ആദിവാസി സംഘനടകളുടെ നേതൃത്വത്തിലാണ് ഇൻഡോർ മഹാരാജ യശ്വന്ത്റാവു ആശുപത്രി അധികൃതർക്കെതിരെ അനിശ്ചിതകാല സമരം ആരംഭിച്ചത്.

മധ്യപ്രദേശിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രികളിൽ ഒന്നാണ് നവജാതശിശുക്കൾ മരിച്ച ഇൻഡോറിലെ ആശുപത്രി. മെഡിക്കൽ കോളജ് അധികൃതർക്കെതിരെ നടപടി വേണമെന്നും രണ്ട് ഡോക്ടർമാർക്കെതിരെയും കുറ്റകരമായ നരഹത്യയ്ക്ക് കേസ് റജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.

(ഐ‌സി‌യു) ചികിത്സയിലായിരുന്ന നവജാതശിശുക്കളാണ് എലി കടിച്ച് ദാരുണമായി മരിച്ചത്. ഒരു കുട്ടിയുടെ വിരലുകളിലും മറ്റൊരു കുട്ടിയുടെ തലയിലും തോളിലുമാണ് എലി കടിച്ചത്. ഓഗസ്റ്റ് 31 നും സെപ്റ്റംബർ 1 നും ഇടയിലായിരുന്നു സംഭവം. എന്നാൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് കുട്ടികൾ മരിച്ചതെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. നവജാത ശിശുക്കളുടെ മരണങ്ങൾക്ക് എലി കടിച്ചതുമായി യാതൊരു ബന്ധവുമില്ലെന്നും ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങൾ മൂലമുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് കുട്ടിൾക്ക് ഉണ്ടായിരുന്നതെന്നുമാണ് അധികൃതർ പറയുന്നത്.