തിരുവനന്തപുരം: ജിഎസ്ടി ഇളവിന്റെ ഭാഗമായി മിൽമയുടെ നെയ്യ്, വെണ്ണ, പനീര്‍, ഐസ്ക്രീം തുടങ്ങി നിരവധി പാൽ ഉൽപന്നങ്ങളുടെ വില കുറയും. മില്‍മയുടെ നെയ്യ് ഒരു ലീറ്ററിനു 45 രൂപ കുറയും. ഇതോടെ നെയ്യ് വില നിലവിലെ 720 രൂപയില്‍നിന്ന് 675 രൂപയാകും. 370 രൂപയുണ്ടായിരുന്ന അര ലീറ്റര്‍ നെയ്യ് 25 രൂപ കുറഞ്ഞ് 345 രൂപയ്‌ക്ക് ലഭിക്കും. നെയ്യുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറഞ്ഞതിന്റെ ഗുണമാണ് മില്‍മ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.
240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് ഇനിമുതല്‍ 225 രൂപയ്‌ക്ക് ലഭിക്കും. 500 ഗ്രാം പനീറിന്റെ വില 245 രൂപയില്‍ നിന്ന് 234 രൂപയായി കുറയും. അഞ്ച് ശതമാനം ഉണ്ടായിരുന്ന പനീറിന്റെ ജിഎസ്ടി പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.
