“മുടി കെട്ടിയത് ശരിയല്ല”, എട്ടാം ക്ലാസ് വിദ്യാർഥിനി ക്ലാസിന് പുറത്ത്; സ്കൂളിനെതിരെ പരാതി

0
218

തിരുവനന്തപുരം: മുടി കെട്ടിയത് ശരിയല്ലെന്ന് ആരോപിച്ച് എട്ടാം ക്ലാസ് വിദ്യാർഥിനിയെ ക്ലാസിന് പുറത്താക്കി. തിരുവനന്തപുരം നിർമല ഭവൻ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. സ്കൂളിനെതിരെ കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. മ്യൂസിയം പൊലീസിലാണ് പരാതി നൽകിയത്. എന്നാൽ പരാതി നൽകിയാൽ കുട്ടിക്ക് ടിസി നൽകുമെന്നാണ് സ്കൂളിൻ്റെ ഭീഷണി.

അതേസമയം, ആൺകുട്ടികളും പെൺകുട്ടികളും ആരോഗ്യപരമായ അകലം പാലിക്കണം എന്നുള്ള നിരവധി വിചിത്രമായ നിയമങ്ങളും സ്കൂളിനുണ്ട്. പരസ്പരം തോളത്ത് കൈയിടുകയോ കൈകോർത്ത് നടക്കുകയോ ചെയ്യരുത്. പെൺകുട്ടികൾ ഒന്നിലധികം കമ്മൽ ധരിക്കാൻ പാടില്ലെന്നും നിയമം.