പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാൻ ബ്രിട്ടൺ; വിയോജിപ്പ് രേഖപ്പെടുത്തി ഇസ്റാഈൽ

0
133

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാൻ ബ്രിട്ടൺ. പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാൻ ബ്രിട്ടൺ. ബ്രീട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമർ ഉച്ചയോടെ ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയേക്കുമെന്നാണ് സൂചന.

ഗാസയിൽ ഇസ്രയേൽ വെടിനിർത്തൽ കരാർ അംഗീകരിച്ചില്ലെങ്കിൽ സെപ്റ്റംബറിൽ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് ജൂലൈയിൽ ബ്രിട്ടൺ മുന്നറിയിപ്പ് നൽകിയിരുന്നു. തീരുമാനത്തിൽ അമേരിക്കയും ഇസ്രയേലും വിയോജിപ്പ് രേഖപ്പെടുത്തി. പോർച്ചുഗൽ, ഫ്രാൻസ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.