ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട 16കാരനെ പീഡിപ്പിച്ച കേസ്; പിടിയിലാകാൻ 4 പ്രതികൾ, ഇതുവരെ അറസ്റ്റിലായത് 12 പേർ

0
169

കാസർകോട്: ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ചു പതിനാറുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ ഇനി പിടിയിലാകാനുള്ളത് 4 പ്രതികൾ. മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് തൃക്കരിപ്പൂർ വടക്കുമ്പാട്ടെ സിറാജ് (46) ഉൾപ്പെടെ 4 പേരും ഒളിവിലാണ്.

ഇന്നലെ മൂന്നുപേർകൂടി അറസ്റ്റിലായതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. ആകെ 16 പ്രതികളാണുള്ളത്. പീഡനം നടന്ന സ്ഥലങ്ങളിൽ പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. ഇന്നലെ ചെറുവത്തൂരിലെ ലോഡ്ജിലാണ് പരിശോധന നടത്തി.

പയ്യന്നൂർ കോറോം നോർത്തിലെ സി.ഗിരീഷ് (47), കോഴിക്കോട് പേരാമ്പ്ര സ്വദേശിയും പയ്യന്നൂരിൽ താമസക്കാരനുമായ പ്രജീഷ് (ആൽബിൻ- 40), കോഴിക്കോട് മാങ്കാവ് കിണാശ്ശേരി റഷീദ് നിവാസിൽ അബ്ദുൽ മനാഫ് (37) എന്നിവരെയാണു പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്ന ഗിരീഷ് പയ്യന്നൂരിലെ വീട്ടിലെത്തിച്ചാണു കുട്ടിയെ പീഡിപ്പിച്ചത്. പെരുമ്പയിലെ കണ്ണടക്കടയിൽ മാനേജരായ ആൽബിൻ പയ്യന്നൂരിലെ വാടക ക്വാർട്ടേഴ്സിൽ എത്തിച്ചാണ് ഉപദ്രവിച്ചത്. അബ്ദുൽ മനാഫ് കോഴിക്കോട്ടെ 2 ലോഡ്ജുകളിൽ എത്തിച്ച് പീഡിപ്പിച്ചു.

ചതിയിൽപ്പെടുത്തിയത് ഒട്ടേറെ പെൺകുട്ടികളെ
ബേക്കൽ എഇഒ വി.കെ.സൈനുദ്ദീൻ, റെയിൽവേ ക്ലറിക്കൽ ജീവനക്കാരൻ ചിത്രരാജ് എന്നിവരുൾപ്പെടെ 9 പേരെ കഴിഞ്ഞദിവസം പോക്സോ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ചിത്രരാജ് ആർപിഎഫ് ഉദ്യോഗസ്ഥനാണ് എന്നായിരുന്നു ആദ്യവിവരം. എന്നാൽ, ഇതു ശരിയല്ലെന്നു റെയിൽവേ അറിയിച്ചു. ആർപിഎഫ് മുൻ ഉദ്യോഗസ്ഥനായ ഇയാളെ, അപകടത്തിൽ സാരമായ പരുക്കേറ്റതിനെത്തുടർന്നു ക്ലറിക്കൽ വിഭാഗത്തിലേക്കു മാറ്റിയിരുന്നു.