ബാറില്‍ ഓടക്കുഴല്‍ വെച്ച് ഫോട്ടോ; സിപിഐഎം പ്രവര്‍ത്തകനെതിരെ കേസ്

0
197

കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ബാറില്‍ ഓടക്കുഴല്‍ വെച്ച് പോസ്റ്റിട്ട സിപിഐഎം പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. കണ്ണൂര്‍ മുഴക്കുന്ന് സ്വദേശി ശരത് വട്ടപ്പൊയിലിനെതിരെയാണ് കേസ്. കാക്കയങ്ങാട് ബാറില്‍ വെച്ചാണ് ശരത് ഫോട്ടോ എടുത്തത്.

‘ഓടകുഴല്‍ മറന്ന് വെച്ചിട്ടുണ്ട്. കണ്ണന് ബോധം വരുമ്പോള്‍ വന്നെടുക്കാന്‍ അറിയിക്കുക’ എന്ന ക്യാപ്ഷനോടെ ചിത്രം വാട്‌സാപ്പ് സ്റ്റാറ്റസായി പോസ്റ്റ് ചെയ്യുകയായിരുന്നു. കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചതിനാണ് പോലീസ് കേസെടുത്തത്.