എൽഡിഎഫ് സർക്കാർ 144 പോലീസുകാരെ പുറത്താക്കി, യുഡിഎഫ് ഒരു കോണ്‍സ്റ്റബിളിനെ എങ്കിലും പുറത്താക്കിയോ?; കെ.ടി. ജലീൽ

0
112

തിരുവനന്തപുരം: പൊലീസ് കസ്റ്റഡി മര്‍ദനങ്ങളിലുള്ള നിയമസഭയിലെ പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രിയെ പുകഴ്ത്തി കെ.ടി. ജലീൽ എംഎൽഎ. മുഖ്യമന്ത്രി അന്ന് സഭയിൽ പറഞ്ഞ കാര്യങ്ങളോട് അന്നത്തെ സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കെ.ടി. ജലീൽ ചോദിച്ചു.

സസ്പെൻഷൻ പോലും അവർക്ക് കൊടുത്തില്ല. നിയമസഭാംഗത്തെ അതിക്രമിച്ച കേസിൽ ഒരു നടപടിയും ഉണ്ടായില്ല. പൊലീസ് ചരിത്രത്തിലാദ്യമായി കുറ്റക്കാരായവരെ ഡിസ്മിസ് ചെയ്യുന്ന നടപടി സ്വീകരിച്ച മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. 144 പൊലീസുകാരെയാണ് പിണറായി സർക്കാർ പിരിച്ചുവിട്ടതെന്നും കെ.ടി. ജലീൽ പറഞ്ഞു.