കോഴിക്കോട് സ്വദേശി സഊദിയിൽ അന്തരിച്ചു

0
294

അൽ കോബാർ : കോഴിക്കോട്- മാവൂർ സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. താത്തൂർ പൊയിൽ കല്ലിടുംമ്പിൽ പരേതനായ ചെറിയ ആലിയുടെ മകൻ അബ്ദു‌ൽ ഖാദർ (57 ) ആണ് മരിച്ചത്.

ഇന്ന് രാവിലെ തുക്ബയിലെ താമസസ്ഥലത്ത് വെച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടനെ സമീപത്തെ ഹോസ്പിറ്റലിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ 30 വർഷമായി പ്രവാസിയാണ് അബ്ദു‌ൽ ഖാദർ. ഭാര്യ: ഹസീന. മക്കൾ: റാസി അലി, റാമി അലി, അനൂദ്, സദീം. നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ അൽ കോബാർ കെ.എം.സി.സി വെൽഫെയർ കമ്മറ്റി ചെയർമാൻ ഹുസ്സൈൻ നിലമ്പൂരിന്റെ നേതൃത്വത്തിൽ നടന്ന് വരുന്നു.