കൊച്ചി: കോൺഗ്രസിന്റെ മുതിർന്ന നേതാവും കെപിസിസി മുൻ പ്രസിഡന്റുമായ പി.പി.തങ്കച്ചൻ (88) അന്തരിച്ചു. വൈകിട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടർന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2004 മുതൽ 2018 വരെ യുഡിഎഫ് കൺവീനറായിരുന്നു. എട്ടാം നിയമസഭയിൽ സ്പീക്കറായി. രണ്ടാം എ.കെ.ആന്റണി മന്ത്രിസഭയിൽ കൃഷി വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.