സൗന്ദര്യം മനസിനാണ് എന്ന് നാം പറയാറുണ്ട്. എന്നാൽ, അപ്പോഴും സമൂഹം സൗന്ദര്യത്തിന് ചില അളവുകോലുകൾ ഒക്കെ വച്ചിട്ടുണ്ട്. അതിനനുസരിച്ചാണ് അവർ ‘സൗന്ദര്യം ഇല്ലാത്തവർ’, ഉള്ളവർ എന്നൊക്കെ ആളുകൾ തരംതിരിക്കുന്നത്. അതേതായാലും, സൗന്ദര്യം കൂട്ടാൻ 1.9 കോടി രൂപ മുടക്കിയ യുവതി പറയുന്നത് താൻ ‘സൗന്ദര്യം ഇല്ലാത്ത’ ആളെയാണ് പങ്കാളിയായി തിരഞ്ഞെടുക്കുക എന്നാണ്. താൻ പ്രേമിക്കുന്നയാൾക്ക് സൗന്ദര്യം വേണ്ട എന്നും അവൾ പറയുന്നു. അമേരിക്കയിൽ നിന്നുള്ള ഗ്ലാമറസ് മോഡലായ ലാന മാഡിസൺ ആണ് തനിക്ക് പങ്കാളിയായി വേണ്ടത് സൗന്ദര്യം ഇല്ലാത്ത ഒരാളെയാണ് എന്ന് പറയുന്നത്.
താൻ സുന്ദരിയാണെങ്കിലും ഇനിയും സൗന്ദര്യം കൂട്ടണം എന്ന ആഗ്രഹവുമായിട്ടാണ് ലെന ഇത്രയധികം സർജറികൾ ചെയ്യുന്നത്. എന്നാൽ, ഇതെല്ലാം ചെയ്തിട്ടും എന്തുകൊണ്ടാണ് ആകർഷണമൊന്നും തോന്നാത്ത ഒരാളെയെ താൻ പങ്കാളിയായി തെരഞ്ഞെടുക്കൂ എന്ന് ലെന പറയുന്നത്? അതിന്റെ കാരണം അല്പം വിചിത്രമാണ്. തങ്ങൾക്കിടയിൽ സുന്ദരിയായി താൻ മാത്രം മതി എന്നാണ് ലെന പറയുന്നത്. ഇത്രയും കാശും മുടക്കി താൻ സുന്ദരിയായിട്ടിരിക്കുമ്പോൾ തന്നേക്കാൾ സുന്ദരനായ ഒരു പുരുഷന്റെ ആവശ്യമില്ല. താൻ രണ്ടാമതാവരുത്. തന്റെ സൗന്ദര്യത്തെ എപ്പോഴും പുകഴ്ത്തണം, താനായിരിക്കണം ആ ബന്ധത്തിൽ എപ്പോഴും ഹോട്ട് ആൻഡ് ബ്യൂട്ടിഫുൾ എന്നും അവൾ പറയുന്നു.
സുന്ദരന്മാരായ പുരുഷന്മാരാണെങ്കിൽ അവർ മറ്റ് പ്രണയങ്ങൾ കണ്ടെത്താനും ചതിക്കാനും ഒക്കെ സാധ്യതയുണ്ട്. എന്നാൽ, സൗന്ദര്യം കുറഞ്ഞ ആളുകളാവുമ്പോൾ ആ പ്രശ്നം ഇല്ല എന്നാണ് ലെനയുടെ പക്ഷം.