‘ഞാൻ ആത്മഹത്യ ചെയ്യാൻ പോകുന്നു’ : കാമുകനെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തി, പിന്നാലെ ആത്മഹത്യ

0
25

കൊൽക്കത്ത: ദക്ഷിണ കൊല്‍ക്കത്തയിലെ ബൻസ്ഡ്രോണിയിൽ 23കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാമുകനെ വിഡിയോ കോൾ ചെയ്ത് താൻ തൂങ്ങിമരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. സുദീപ്ത മൈതിയാണ് മരണപ്പെട്ടത്. സുദീപ്ത ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. 

വിവേകാനന്ദ പാർക്കിലെ അപ്പാർട്മെന്റിലാണ് യുവതി തൂങ്ങിമരിച്ചത്. ശനിയാഴ്ച രാത്രി കാമുകനെ വിളിച്ച് താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് യുവതി പറഞ്ഞിരുന്നു. ശേഷം ഫോൺ കട്ട് ചെയ്തു. പിന്നാലെ കാമുകൻ യുവതിയുടെ വീട്ടിലെത്തിയെങ്കിലും അപ്പോഴേക്കും യുവതി ആത്മഹത്യ ചെയ്തിരുന്നു. മുറിയിലെ ഫാനിലാണ് യുവതി തൂങ്ങിമരിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. കാമുകന്റെയും യുവതിയുടെയും മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു.