പാലക്കാട്: ഡോ. പി. സരിന് എതിരെ ലൈംഗികാരോപണവുമായി ട്രാൻസ്ജൻഡർ യുവതി. രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ലൈംഗിക ആരോപണങ്ങൾ ഒന്നിനുപിന്നാലെ ഒന്നായി ഉയർന്നപ്പോൾ കടന്നാക്രമിച്ച് സരിൻ രംഗത്തുണ്ടായിരുന്നു.
‘‘സൗമ്യ സരിന്‍, നിങ്ങളുടെ ഭര്‍ത്താവില്‍ നിന്ന് എനിക്ക് മോശം അനുഭവം ഉണ്ടായി’’ എന്നൊരു കുറിപ്പുമായി ട്രാന്‍സ് യുവതിയും കോണ്‍ഗ്രസ് അനുഭാവിയുമായ രാഗ രഞ്ജിനി രംഗത്ത് എത്തിയിരുന്നു. കാസര്‍കോട് വച്ചാണ് തനിക്ക് മോശം അനുഭവം ഉണ്ടായതെന്നും അവിടെ ഒപ്പം താമസിക്കാന്‍ നിര്‍ബന്ധിച്ചെന്നുമായിരുന്നു രാഗരഞ്ജിനിയുടെ ആരോപണം.
പോസ്റ്റ് വലിയതോതിൽ പ്രചരിച്ചതിനു പിന്നാലെ രാഗരഞ്ജിനി തന്നെ അത് ഫെയ്സ്ബുക്കില്‍ നിന്ന് നീക്കി. തുടര്‍ന്ന് വിശദീകരണ കുറിപ്പും എഴുതി. ‘‘സത്യത്തിന്റെ മുഖം എത്ര വികൃതമാണ്. തലപൊട്ടി പൊളിയുന്നു. തുറന്നു പറയാൻ എനിക്കുണ്ടാകുന്ന ബുദ്ധിമുട്ട്. അപ്പോൾ മറ്റുള്ളവരുടെ കാര്യം ആലോചിക്കുക. ഞാൻ ഇട്ട പോസ്റ്റ് പിൻവലിച്ചത് എനിക്ക് കുടുംബത്തിൽ നിന്ന് ബുദ്ധിമുട്ടുള്ളതുകൊണ്ടാണ്. പാർട്ടി പ്രവർത്തനത്തിനു പോകാൻ വീട്ടുകാർ സമ്മതിക്കില്ല’’ എന്നാണ്
‘‘തോറ്റ എംഎല്‍എ എവിടെ? സമയത്തിന് ഗുളിക വിഴുങ്ങാന്‍ പറയണേ’’ എന്ന സമൂഹമാധ്യമത്തിലെ പരിഹാസത്തിന് സരിന്റെ ഭാര്യ സൗമ്യ സരിൻ ശക്തമായ മറുപടി നല്‍കി രംഗത്തെത്തിയിരുന്നു. ‘‘എന്‍റെ ഭര്‍ത്താവ് തോറ്റിട്ടുണ്ട്. എന്നാല്‍ മാന്യമായി പകല്‍ വെളിച്ചത്തിലാണ് തോറ്റത്. അദ്ദേഹം കാരണം എനിക്ക് എവിടേയും തല കുനിക്കേണ്ടി വന്നിട്ടില്ല’’ – എന്നായിരുന്നു സൗമ്യയുടെ മറുപടി. ഇതിനു പിന്നാലെയാണ് സരിന് എതിരെ ആരോപണവുമായി രാഗ രഞ്ജിനി രംഗത്തെത്തിയത്.
….