ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു. തെക്ക് പടിഞ്ഞാറന്‍ നഗരമായ ക്വറ്റയില്‍ ഇന്നലെയായിരുന്നു സ്ഫോടനം. ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടിയുടെ പരിപാടിക്കിടെയായിരുന്നു സംഭവം. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാവേര്‍ ആക്രമണമെന്നാണ് നിഗമനം. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇതിനിടെ, കിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഇതുവരെ 1411 പേര്‍ മരിച്ചുവെന്നാണ് താലിബാന്‍ ഭരണകൂടത്തിന്‍റെ ഔദ്യോഗിക കണക്ക്. 3000ലേറെ പേര്‍ക്ക് പരിക്കേറ്റതായും 5000 ലേറെ വീടുകള്‍ തകര‍്ന്നതായും താലിബാന്‍ സര്‍ക്കാരിന്‍റെ വക്താവ് അറിയിച്ചു. നിരവധിയാളുകൾ ഇപ്പോഴും കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.