”നടപടി ക്രമം പാലിക്കാതെ ഫോണ്‍ വിളിച്ചു”; ആലുവ റൂറല്‍ എസ്പി ഓഫീസിലേക്ക് ജാക്കറ്റ് ചോദിച്ച് വിളിച്ച പൊലീസുകാരനെതിരെ നടപടിയെടുത്തേക്കും

0
22

ആലുവ റൂറൽ എസ്പി ഓഫീസിലേയ്ക്ക് റിഫ്ലക്ടർ ജാക്കറ്റ് ആവശ്യപ്പെട്ട് ഫോൺ വിളിച്ച പൊലീസുകാരനെതിരെ അസാധാരണ നടപടി. പൊലീസുകാരൻ അച്ചടക്കലംഘനം നടത്തിയെന്ന വിലയിരുത്തലിൽ തുടർ നടപടി സ്വീകരിക്കാനാണ് നീക്കം. എസ്പി ഓഫീസിൽ നിന്നും അപമര്യാദയായി പെരുമാറി എന്നായിരുന്നു പൊലീസുകാരന്റെ ആരോപണം.

പൊലീസുകാരനെ അസഭ്യം വിളിച്ചിട്ടില്ലെന്നാണ് എസ്പി ഓഫീസിന്റെ വിശദീകരണം. ഫോൺ വിളിച്ച പൊലീസുകാരനെതിരെ നടപടിയെടുക്കാനാണ് നീക്കം. എസ്പി ഓഫീസിലേക്ക് വിളിച്ച പൊലീസുകാരൻ നടപടിക്രമം പാലിച്ചില്ല. പൊലീസുകാരന്റെ നടപടി അച്ചടക്ക ലംഘനമെന്നാണ് വിലയിരുത്തൽ. പരാതി നൽകാൻ പൊലീസുകാരൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയാണ് വിളിക്കേണ്ടിയിരുന്നതെന്ന് റൂറൽ എസ്പി ഓഫീസ് അറിയിച്ചു.