വീട്ടുജോലി ചെയ്യുന്ന പുരുഷന്മാർ ‘സ്വവർഗാനുരാഗികൾ’; വിമര്‍ശിച്ച് യൂട്യൂബർ

0
8

വീട്ടുജോലികൾ ചെയ്യുന്ന പുരുഷന്മാരെ സ്വവർഗാനുരാഗികൾ എന്ന് വിശേഷിപ്പിച്ച മലേഷ്യൻ ഇൻഫ്ലുവൻസർക്ക് രൂക്ഷവിമർശനം. ഇൻസ്റ്റാഗ്രാമിൽ dma_islam എന്നറിയപ്പെടുന്ന ഇൻഫ്ലുവൻസറാണ് പരാമർശം നടത്തിയത്. വീടുകളിൽ കുട്ടികളുടെ പാമ്പറുകൾ മാറ്റുന്ന പുരുഷന്മാർ സ്വവർഗാനുരാഗികൾക്ക് സമാനം എന്നായിരുന്നു ഇയാളുടെ പ്രസ്താവന.

തറ തൂത്തുവാരുന്ന ഭർത്താക്കന്മാർ ദേശീയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്ത രാജാക്കന്മാരെ പോലെയാണെന്നും ഇയാൾ അധിക്ഷേപിക്കുന്നു. പാത്രങ്ങൾ കഴുകുക, മാലിന്യം നീക്കം ചെയ്യുക, ഡയപ്പർ മാറ്റുക തുടങ്ങിയ വീട്ടുജോലികൾ ചെയ്യുന്ന പുരുഷന്മാർ കഠിനാധ്വാനം ചെയ്യാൻ മടിയന്മാരാണെന്നും ഇയാള്‍ പറയുന്നു. പോസ്റ്റ് വൈറലായതോടെ ഇയാള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.