യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ അനുയായികളുടെ ഫോണുകൾ പിടിച്ചെടുത്ത് ക്രൈംബ്രാഞ്ച്

0
77

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന കേസിൽ പത്തനംതിട്ടയിൽ ക്രൈംബ്രാഞ്ചിന്റെ വ്യാപക പരിശോധന. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പ്രവർത്തകരുടെ വീടുകളിലാണ് പരിശോധന.

രാഹുലിന്‍റെ അനുയായികളുടെ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്.തിരുവനന്തപുരത്ത് നിന്നെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. അടൂരും ഏലംകുളത്തുമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടിലാണ് പരിശോധനകള്‍ നടത്തുന്നത്. സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.ലോക്കല്‍ പൊലീസിന്‍റെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്.