കാലാവധി കഴിഞ്ഞ ഇഖാമ, ഹുറൂബും കൂടാതെ രോഗാവസ്ഥയിൽ ഇൻഷൂറസും കാലാവധിയും കഴിഞ്ഞു; ദുരിതക്കയത്തിൽ അകപ്പെട്ട മലയാളിക്ക് നാടണയാൻ സാമൂഹ്യ പ്രവർത്തകൻ്റെ ഇടപെടൽ സഹായകമായി

0
159
  • കാലാവധി കഴിഞ്ഞ ഇക്കാമയിലുള്ളവർക്ക് എംബസിയുടെ ലിങ്കിൽ റജിസ്റ്റർ ചെയ്ത് ഫൈനൽ എക്സിറ്റിൻ്റെ നടപടികൾ പൂർത്തിയാവാൻ മാസങ്ങളോളം കാത്തിരിക്കേണ്ടി വരാറുണ്ടെങ്കിലും സാമൂഹ്യ പ്രവർത്തകരുടെ അവസരോചിതമായ ഇടപെടലുകളും വേഗത്തിൽ എക്സിറ്റ് ലഭിച്ചതും ഇദ്ദേഹത്തിന് ആശ്വാസമായി

ജുബൈൽ: കാലാവധി കഴിഞ്ഞ ഇഖാമ, ഹുറൂബും കൂടാതെ രോഗാവസ്ഥയിൽ ഇൻഷൂറസും കാലാവധിയും ഇല്ല, പ്രവാസ ലോകത്ത് ദുരിതക്കായത്തിൽ അകപ്പെടാൻ ഇതിൽ അപ്പുറം എന്ത് വേണം?. ഇത്തരത്തിൽ ദുരിതത്തിലായ മലയാളിക്ക് ആശ്വാസമായി സാമൂഹ്യ പ്രവർത്തകന്റെ ഇടപെടൽ. രക്തസമ്മർദ്ദം ഡയബറ്റിക്ക് തലകറക്കം തുടങ്ങി വ്യത്യസ്ത രോഗങ്ങളുടെ പിടിയിലായി ഐസിയുവിലായിരുന്ന മലയാളി, കാലാവധി കഴിഞ്ഞ ഇക്കാമയും ഹുറൂബിലും അകപ്പെട്ട് നാടണയാൻ കഴിയാതെ പല വഴികളും തേടി ഏറെ ദുരിതത്തിൽ കഴിയുകയായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ജുബൈലിലെ ഇന്ത്യൻ എംബസി വോളണ്ടിയറും പ്രവാസി വെൽഫെയറിൻ്റെ ജനസേവന വിഭാഗം കോർഡിനേറ്ററുമായ സൈഫുദ്ദീൻ പൊറ്റശ്ശേരിയുടെ ഇടപെടൽ ആണ് ആശ്വാസമായത്. രോഗാധിക്യത്താൽ ഒരു പ്രമുഖ ഹോസ്പിറ്റലിൽ ദിവസങ്ങളോളം ചികിത്സയിലായിരുന്നെങ്കിലും ഏതാണ്ടൊരാശ്വാസം ലഭിച്ച് ഡിസ്ചാർജാവുകയും നാട്ടിൽ പോവാനുള്ള മാർഗത്തിന്നായി സൈഫുദ്ദീൻ പൊറ്റശ്ശേരിയെ സമീപിക്കകയുമായിരുന്നു.

കാലാവധി കഴിഞ്ഞ ഇക്കാമയിലുള്ളവർക്ക് എംബസിയുടെ ലിങ്കിൽ റജിസ്റ്റർ ചെയ്ത് ഫൈനൽ എക്സിറ്റിൻ്റെ നടപടികൾ പൂർത്തിയാവാൻ മാസങ്ങളോളം കാത്തിരിക്കേണ്ടി വരാറുണ്ടെങ്കിലും സാമൂഹ്യ പ്രവർത്തകരുടെ അവസരോചിതമായ ഇടപെടലുകളും വേഗത്തിൽ എക്സിറ്റ് ലഭിച്ചതും ഇദ്ദേഹത്തിന് ആശ്വാസമായി. ഇക്കാമ കാലാവധി കഴിയലും ഹുറൂബും കൂടിയായതിനാൽ നടപടികൾ അത്ര എളുപ്പമല്ലെങ്കിലും ഫൈനൽ എക്സിറ്റ് നടപടികളുടെ പൂർത്തീകരണത്തിനായി മറ്റു സാമൂഹ്യ പ്രവർത്തകരുടെ സഹായത്താൽ തർഹീലുമായി ബന്ധപ്പെട്ട് ദിവസങ്ങളോളം കഴിഞ്ഞാണ് ഇന്നലെ തിങ്കളാഴ്ച വൈകീട്ട് ഫൈനൽ എക്സിറ്റും പാസ്പോർട്ടും തിരികെ ലഭിച്ചത്.

വീണ്ടും രോഗം അധികരിക്കുന്ന വിധത്തിൽ അസ്വസ്ഥതകൾ തോന്നിത്തുടങ്ങിയിരുന്നെങ്കിലും താൽക്കാലികാശ്വാസത്തിന്നായി ഒരു ക്ലിനിക്കിൽ ചികിത്സ തേടി ചൊവ്വാഴ്ച ഉച്ചക്ക് പുറപ്പെട്ട കൊച്ചിയിലേക്കുള്ള ഫ്ലൈറ്റിൽ നാട്ടിലേക്ക് പുറപ്പെടാൻ കഴിഞ്ഞത് വലിയൊരാശ്വാസമായി. നാടണയാൻ കഴിഞ്ഞതോടെ ഇദ്ദേഹം സൈഫുദ്ദീൻ പൊറ്റശ്ശേരിയെ എയർപോർട്ടിൽ നിന്നും മൊബൈലിൽ ബന്ധപ്പെട്ടു പ്രവർത്തിച്ച എല്ലാവർക്കും ആത്മാർത്ഥമായി ഹൃദയം നിറഞ്ഞ നന്ദിയും പ്രാർത്ഥനയും അറിയിച്ചു കൊണ്ടാണ് നാട്ടിലേക്ക് തിരിച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക