സഊദിയില്‍ സീമെന്‍സ് വൈസ് പ്രസിഡന്റായിരുന്ന അബ്ദുല്‍ അസീസ് നിര്യാതനായി

0
220

ജിദ്ദ: റിയാദിലും ജിദ്ദയിലും ദീര്‍ഘകാലം സീമെന്‍സ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്ന കളമശ്ശേരി ഹിദായത്ത് നഗറില്‍ പാണാടന്‍ അബ്ദുല്‍ അസീസ് (70) നിര്യാതനായി.

ഏതാനും വര്‍ഷം മുന്‍പ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ അദ്ദേഹം സാമൂഹ്യ രംഗത്തും ബിസിനസ് രംഗത്തും പ്രവര്‍ത്തിച്ചു വരികയായിരുന്നു. കളമശ്ശേരി എച്ച്.എം.ടിയില്‍ അക്കൗണ്ട്‌സ് ഓഫീസറായിരിക്കെയാണ് പ്രവാസിയായത്. സൗദിയിലായിരുന്നപ്പോള്‍ കെഐജിയുമായി സഹകരിച്ചിരുന്ന അബ്ദുല്‍ അസീസ് ജമാഅത്തെ ഇസ്ലാമി കളമശ്ശേരി ഏരിയ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ആദ്യകാല എം ഇ എസ് പ്രവര്‍ത്തകരിലൊരാളായ എം ഇ എസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പരേതനായ എം അലിയുടെ സഹോദരി സുലൈഖയാണ് ഭാര്യ. മക്കള്‍: അബ്ദുല്‍ സ്വാദിഖ്, മാജിദ. മരുമക്കള്‍: ഫാത്തിമ, നൗഫല്‍. ഖബറടക്കം ഇന്നു വൈകിട്ട് 3 മണിക്ക് തൃക്കാക്കര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.