ഇന്‍സ്റ്റഗ്രാമില്‍ ചാറ്റ്, വിവാഹവാഗ്ദാനം നല്‍കി പീഡനം, ഒടുവില്‍ അബോര്‍ഷന്‍; യുവാവിനെതിരെ കേസ്

0
221

യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരെ കേസ്. ഉത്തര്‍പ്രദേശിലെ ഫൈസാനുള്ളഗഞ്ചിലെ 21കാരിയാണ് ലഖിംപൂര്‍ ഖേരി സ്വദേശിയായ മഹേന്ദ്ര വര്‍മക്കെതിരെ പരാതി നല്‍കിയത്.

ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം നടിച്ച് മെസേജുകള്‍ അയച്ചാണ് പ്രതി യുവതിയുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. 

കഴിഞ്ഞ ജനുവരി മുതല്‍ ജൂണ്‍ വരെ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു. വിവാഹത്തിന് നിര്‍ബന്ധിച്ചപ്പോള്‍ തന്നേയും അമ്മയേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. 

കോടതി നിര്‍ദേശം പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തും. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. 
..