വോട്ട് മോഷണ ആരോപണത്തിന്റെ പേരിൽ മാധ്യമങ്ങൾ തന്നെ വേട്ടയാടുന്നുവെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തൻ്റെ ജീവിതത്തിൽ കയറിയാണ് നിങ്ങൾ കൊത്തിയത്. കുടുബ ബന്ധങ്ങൾ ഹനിക്കുന്ന തരത്തിൽ മാധ്യമങ്ങൾ പെരുമാറി. താൻ എന്തു പാപമാണ് ചെയ്തതെന്നും സുരേഷ് ഗോപി.
ദേശ സുരക്ഷയ്ക്ക് ഭീഷണിയായി സംസ്ഥാനം മാറുന്നു. യുവാക്കൾ രാജ്യ വിരുദ്ധ സംഘടനകളുടെ പിടിയിൽ അകപ്പെടുന്നു. അമിത്ഷാ ജീ ഇക്കാര്യമാണ് പറഞ്ഞത്. കേരളത്തിൻ്റെ തീരദേശങ്ങളെകുറിച്ച് ആശങ്കയുണ്ട്. ബിജെപിയെ ജയിപ്പിക്കാൻ 21 ഇന പരിപാടി അമിത് ഷാ അവതരിപ്പിച്ചുവെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.”
