കണ്ണൂർ: യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച രാഹുൽ മാങ്കൂട്ടത്തിൽ ‘ഒഎൽഎക്സിൽ വിൽപ്പനയ്ക്ക്’ എന്ന ഫെയ്സ്ബുക്ക് പോസ്റ്റുമായി കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ. ‘ഫോർ സെയിൽ, സെക്കൻഡ് ഹാൻഡ്, കേരള യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, സ്ഥലം: പാലക്കാട്, വില: 000’ എന്ന പോസ്റ്ററാണ് ഷെയർ ചെയ്തത്. കർമ എന്ന കുറിപ്പും ചേർത്തിട്ടുണ്ട്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി നിർണയം വൈകിയപ്പോൾ ഇതിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. ‘പ്രമുഖ പാർട്ടിക്ക് സിറ്റിങ് സീറ്റിലേക്ക് സ്ഥാനാർഥിയെ അന്വേഷിക്കുന്നു (ചിഹ്നം പ്രശ്നമല്ല )’ എന്ന കുറിപ്പോടെ ഒഎൽഎക്സിന്റെ ചിത്രമാണ് ഷെയർ ചെയ്തത്. ഇതിനു മറുപടിയായാണ് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പി.പി. ദിവ്യ രാഹുൽ മാങ്കൂട്ടത്തിലിനെ വിൽപ്പനയ്ക്ക് എന്ന് പോസ്റ്റർ ഷെയർ ചെയ്തത്.
…
