സ്വർണവില വീണ്ടും മേലോട്ട്; കേരളത്തിൽ ഇന്നു വൻ തിരിച്ചുകയറ്റം, അമേരിക്കൻ പലിശപ്പോരിൽ തട്ടി രാജ്യാന്തര വിലയുടെ ചാഞ്ചാട്ടം

0
255

കഴിഞ്ഞ രണ്ടാഴ്ചയായി ഇടിവിന്റെ ട്രാക്കിലായിരുന്ന കേരളത്തിലെ സ്വർണവില ഇന്ന് കരകയറ്റത്തിന്റെ പാതയിലേക്ക് കടന്നു. ഗ്രാമിന് വില 50 രൂപ കൂടി 9,230 രൂപയായി. പവന് 400 രൂപ ഉയർന്ന് 73,840 രൂപയും. ലോകത്തെ ഏറ്റവും വലിയ സമ്പദ്ശക്തിയായ അമേരിക്കയിൽ പലിശനിരക്കിന്റെ ഭാവി സംബന്ധിച്ച അനിശ്ചിതത്വം കടുത്തതാണ് സ്വർണത്തെ സ്വാധീനിക്കുന്നത്.

അടുത്തമാസമാണ് അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പണനയ നിർണയ സമിതിയോഗം. അമേരിക്കയിൽ പണപ്പെരുപ്പം കൂടിത്തുടങ്ങിയെങ്കിലും തൊഴിലവസരങ്ങൾ കുറഞ്ഞത് കണക്കിലെടുത്ത് പലിശനിരക്ക് കുറയ്ക്കാൻ‌ ഫെഡറൽ റിസർവ് തയാറായേക്കുമെന്നാണ് സൂചനകൾ. പലിശനിരക്ക് കുറയാനുള്ള സാധ്യത 80 ശതമാനമാണെന്ന് നിരീക്ഷകർ പറയുന്നു.