സ്വേച്ഛാധിപതിയായിരുന്ന സിറിയൻ മുൻ പ്രസിഡന്റ് ബഷർ അൽ അസദ് സിറിയയിൽ നിന്ന് രക്ഷപ്പെടുന്നതിന് മുമ്പുള്ള അവസാന നിമിഷങ്ങൾ പുറത്ത്. അദ്ദേഹത്തിന്റെ ഭരണകൂടത്തിന്റെ പതനത്തോടൊപ്പം ഇതിന്റെ വിശദീകരണവുമായി സിറിയൻ ഉദ്യോഗസ്ഥൻ രംഗത്തെത്തി
അസാധാരണ വിമാന ലാൻഡിംഗ്
സംഭവ സമയത്ത് ഒരു വിമാനം പെട്ടെന്ന് അസാധാരണമായി ലാൻഡിംഗ് നടത്തി തെറ്റായ സ്ഥലത്ത് നിർത്തിയതായി മുൻ വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥനായ വെയ്ൽ ബുസ്താനി പറഞ്ഞു. ഈ സംഭവം നിരവധി ചോദ്യങ്ങൾക്ക് കാരണമായി.
പിൻ ഗേറ്റ്
അൽ അറേബ്യയിൽ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി പ്രകാരം, കാവൽക്കാരില്ലാതെ രണ്ട് കാറുകൾ പിൻ ഗേറ്റിലൂടെ കൊട്ടാരത്തിലേക്ക് അതിവേഗം പ്രവേശിച്ചു. തുടർന്ന് ബഷർ അൽ അസദ് തന്റെ ജാക്കറ്റും ടൈയും ഉപേക്ഷിച്ച് ഒന്നും എടുക്കാതെ തന്റെ ഓഫീസ് വിട്ടു. സുരക്ഷ നിർദ്ദേശങ്ങളോ സൈനിക ഴ് സുരക്ഷ അകമ്പടിയോ ഇല്ലാതെ അദ്ദേഹം കൊട്ടാരത്തിന്റെ ആന്തരിക ഇടനാഴികളിലൂടെ ഒറ്റയ്ക്ക് നടന്നു.
വിമാനത്താവള ഗേറ്റുകൾ അടച്ചു
“ഈ സമയം എല്ലാ വിമാനത്താവള വാതിലുകളും അടച്ചിരുന്നു, പിന്നാലെ കാറുകൾ വിവരണാതീതമായ വേഗതയിൽ എയർപോർട്ടിൽ അകത്തേക്ക് പ്രവേശിച്ചു, പിന്നെ വാതിലുകൾ തുറന്നു, കാറിൽ നിന്ന് ചാടിയിറങ്ങിയ സ്വേച്ഛാധിപതി ബഷാർ വിമാനത്തിൽ കയറി. അദ്ദേഹത്തെ പിന്തുടർന്ന കാറുകൾ വാതിലുകൾ തുറന്നിട്ട സ്ഥലത്ത് ഉപേക്ഷിച്ചു. ഇങ്ങനെ ആയിരുന്നു സ്വേച്ഛാധിപതിയായിരുന്നു ബാഷ്ഷാർ അൽ അസാദിന്റെ പതനം എന്നാണ് വാ ഇൽ ബസ്താനി വിശദീകരിച്ചത്. വീഡിയോ 👇
