ചെറുവിമാനം മൈതാനത്ത് ഇടിച്ചിറങ്ങി, തീപ്പിടിക്കാതെ അദ്‌ഭുതരക്ഷ | VIDEO

0
197

ഓസ്‌ട്രേലിയയിലെ ഒരു ഗോൾഫ് കോഴ്‌സിലേക്ക് ചെറുവിമാനം ഇടിച്ചിറങ്ങി. ഏറെ അപകടം നിറഞ്ഞ നിമിഷം ആയിരുന്നുവെങ്കിലും അദ്‌ഭുതകരമായാണ് തീപ്പിടിക്കാതെ രക്ഷപ്പെട്ടത്. ഓസ്‌ട്രേലിയയിലാണ് സംഭവം. ഒരു തുറന്ന ഗോൾഫ് കോഴ്‌സിലേക്ക് ഒരു ചെറുവിമാനം ഇടിച്ചിറങ്ങിയ നിമിഷം രേഖപ്പെടുത്തിയ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

വിമാനം ലാൻഡിംഗ്

വിമാനം പെട്ടെന്ന് താഴേക്കിറങ്ങുന്നതും ശക്തമായി നിലത്തിടിക്കുന്നതും വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തുന്നതും വീഡിയോയിൽ കാണിക്കുന്നു. ഇടിച്ചിറങ്ങിയ വിമാനം തീപ്പിടിച്ചില്ലെന്ന് മാത്രമല്ല അമ്പതുകൾ പ്രായമുള്ള പൈലറ്റുമാർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു.

രണ്ട് പേരെ രക്ഷപ്പെടുത്തി

വീഡിയോയിൽ, സ്ഥലത്തുണ്ടായിരുന്ന നിരവധി പേർ പൈലറ്റുമാരെ രക്ഷിക്കാൻ ഓടിയെത്തി, എന്നാൽ രക്ഷാപ്രവർത്തകരിൽ ഒരാൾ ഓടുന്നതിനിടെ ഇടറി നിലത്തു വീണു, ഇദ്ദേഹത്തിന് തലയ്ക്ക് ശക്തമായി പരിക്കേറ്റു. വീഡിയോ കാണാം👇