നാലു ദിവസം മുമ്പ് അവധി കഴിഞ്ഞെത്തിയ മലയാളി സഊദിയിൽ അന്തരിച്ചു

0
221

റിയാദ്: നാലു ദിവസം മുമ്പ് അവധി കഴിഞ്ഞെത്തിയ വെഞ്ഞാറമൂട് സ്വദേശി റിയാദിൽ നിര്യാതനായി. ദർഇയ്യയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന സൈനുൽ ആബിദ് (35) ആണ് ശനിയാഴ്ച വൈകീട്ട് മരിച്ചത്. രണ്ടുവർഷമായി പ്രവാസിയാണ്. സഹോദരൻ സിദ്ദിഖ് ജിദ്ദയിൽ നിന്നും വിവരമറിഞ്ഞ് റിയാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

റിയാദ് കെ എം സി സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗ് പ്രവർത്തകരുടെ സഹകരണത്തോടെ ഖബറടക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കും.