ഒളിവിൽ പോയ പോക്സോ കേസ് പ്രതി തമിഴ്‌നാട്ടിൽ സന്യാസി; പിടികൂടി കേരള പോലീസ്

0
191

പോക്സോ കേസ് പ്രതിയെ തമിഴ്നാട്ടിൽനിന്ന് പിടികൂടി കേരള പൊലീസ്. പാലക്കാട് സ്വദേശി ശിവകുമാറിനെയാണ് പിടികൂടിയത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച ശേഷം തമിഴ്നാട്ടിലേക്ക് ഒളിവിൽ പോകുകയായിരുന്നു പ്രതി.

പ്രതി ശിവകുമാർ സന്യാസിയായി തമിഴ്നാട്ടിലെ ഗ്രാമത്തിൽ കഴിയുകയായിരുന്നു. തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ കേരള പൊലീസ് കഴിഞ്ഞ ദിവസമാണ് പ്രതിയെ പിടികൂടിയത്. ഒരു വർഷത്തിനുശേഷമാണ് പ്രതി പൊലീസിൻ്റെ പിടിയിലാകുന്നത്.