പൗരത്വവും പരസ്ത്രീ ബന്ധവും മറച്ചുവച്ച് വിവാഹം ചെയ്തെന്ന ഭാര്യയുടെ പരാതിയില്‍ പാകിസ്ഥാന്‍ സ്വദേശി ഹൈദരാബാദില്‍ അറസ്റ്റില്‍. പാകിസ്ഥാനില്‍ നിന്നെത്തി ഹൈദരാബാദിലെ ബഞ്ചറാഹില്‍സില്‍ താമസിക്കുന്ന ഫഹദാണ് അറസ്റ്റിലായത്. ഭാര്യയായ കീര്‍ത്തി എന്ന ദുഹ ഫാത്തിമയുടെ പരാതിയിലാണ് ഫഹദിനെയും ഇയാളുമായി ബന്ധമുള്ള യുവതിയെയും പോലീസ് പിടികൂടിയത്.
1998-ല്‍ പാകിസ്താനില്‍നിന്നെത്തി ഹൈദരാബാദില്‍ താമസമാക്കിയതാണെന്നാണ് ഭാര്യ പറയുന്നത്
ഫഹദ് 1998-ല്‍ പാകിസ്താനില്‍നിന്നെത്തി ഹൈദരാബാദില്‍ താമസമാക്കിയതാണെന്നാണ് ഭാര്യ പറയുന്നത്. 2016-ലായിരുന്നു ഇരുവരുടെയും വിവാഹം.
തുടര്‍ന്ന് തന്നെ മതംമാറ്റുകയും ദുഹ ഫാത്തിമ എന്ന പേര് സ്വീകരിക്കുകയും ചെയ്തെന്ന് യുവതി പറഞ്ഞു. പാകിസ്ഥാന്‍ സ്വദേശിയാണെന്ന വിവരം ഇയാള്‍ മറച്ചുവെച്ചു. തന്നോട് വിവരങ്ങളൊന്നും വെളിപ്പെടുത്താതെ ഫഹദ് ഇടയ്ക്കിടെ കമ്മീഷണര്‍ ഓഫീസില്‍പോയി പാസ്‌പോര്‍ട്ട് പുതുക്കാറുണ്ടെന്നും യുവതി ആരോപിച്ചു.
ഫഹദിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഭാര്യ പോലീസില്‍ പരാതി നല്‍കിയത്. നിര്‍ബന്ധിച്ച് മതംമാറ്റുകയും കബളിപ്പിച്ച് വിവാഹം കഴിക്കുകയും ഇപ്പോള്‍ വിശ്വാസവഞ്ചനയും കാണിച്ച ഫഹദിനെതിരേ കര്‍ശന നടപടിവേണമെന്നാണ് യുവതിയുടെ ആവശ്യം.
