എസി ശരിയാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു; വിദേശത്തു നിന്നെത്തിയത് 10 ദിവസം മുന്‍പ്

0
207

മാള: എസിയുടെ കംപ്രസ്സര്‍ ശരിയാക്കുന്നതിനിടെ ഷോക്കേറ്റ് വീട്ടുടമ മരിച്ചു. പുത്തന്‍ചിറ പാറയംകാട് താനത്തുപറമ്പില്‍ അന്‍വര്‍ (43) ആണു മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഉടനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

അബുദാബിയിലെ ഷിപ്പിങ് കമ്പനിയില്‍ ജീവനക്കാരനായ അന്‍വര്‍ 10 ദിവസം മുന്‍പാണ് അവധിക്ക് നാട്ടിലെത്തിയത്. കബറടക്കം നാളെ പുത്തന്‍ചിറ പടിഞ്ഞാറെ മഹല്ലില്‍. ഭാര്യ: ഷബാന. മക്കള്‍: ഇഷാന, ആദില്‍.