മുറ്റമടിക്കുമ്പോൾ വീട്ടുമുറ്റത്തേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണു; വീട്ടമ്മ ഷോക്കേറ്റ് മരിച്ചു

0
183

കോഴിക്കോട്: വടകര തോടന്നൂരിൽ വൈദ്യുതി ലൈൻ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണു ഷോക്കേറ്റ വീട്ടമ്മ മരിച്ചു. തോടന്നൂർ ആശാരികണ്ടി ഉഷ (53) ആണ് മരിച്ചത്.

രാവിലെ മുറ്റമടിക്കുമ്പോൾ ഒടിഞ്ഞുവീണ മരക്കൊമ്പിനൊപ്പം പൊട്ടിവീണ വൈദ്യതിലൈനിൽ നിന്നാണ് ഷോക്കേറ്റത്. ഉഷയെ വടകര ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ ‌രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.