വിശ്വസുന്ദരി മത്സരത്തിന്റെ ചരിത്രത്തിൽ ആദ്യമായി പലസ്തീൻ സുന്ദരി; ദുബായ് നിവാസിയുടെ പോരാട്ടം ചരിത്രദൗത്യം

0
196

യുദ്ധയാതനകൾക്കിടയിലും പതറാത്ത പലസ്തീന്റെ സ്ത്രീശബ്ദമായി, പോരാട്ടവും പ്രത്യാശയുമായി നദീൻ അയൂബിന്റെ ശബ്ദം മുഴങ്ങുകയാണ്. വിശ്വസുന്ദരി മത്സരത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായി പലസ്തീനെ പ്രതിനിധീകരിക്കാനൊരുങ്ങുകയാണ് നദീൻ. നവംബർ 21ന് തായ്‌ലൻഡിലാണ് മത്സരം.

ദുബായിൽ താമസിക്കുന്ന നദീൻ 2022ലാണ് പലസ്തീനിലെ സൗന്ദര്യമത്സരത്തിൽ കിരീടം ചൂടിയത്. പലസ്തീനിലെ സ്ത്രീകളുടെയും കുട്ടികളുടെയും നിശ്ചയദാർഢ്യത്തിന്റെയും പോരാട്ടവീര്യത്തിന്റെയും സ്വപ്നങ്ങളുടെയും സ്വരമായി തായ്‌ലൻ‍ഡിലെ മത്സരവേദിയിൽ താനുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം നദീൻ സമൂഹമാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു. ‘ലോകം മുഴുവനും എന്റെ ജന്മനാട്ടിലേക്കു നോക്കുകയാണ്. വിശ്വസുന്ദരി മത്സരത്തിൽ പങ്കെടുക്കുന്നതിലൂടെ വലിയ ഉത്തരവാദിത്തങ്ങളാണ് ഞാനേറ്റെടുക്കുന്നത്’ – നദീൻ പറയുന്നു. .