കാട്ടാന പാഞ്ഞെത്തി; ഓടുന്നതിനിടെ തെന്നിവീണു, മലയാളിക്ക് ചവിട്ടേറ്റു: നടുക്കുന്ന ദൃശ്യം

0
256

ബന്ദിപ്പൂരിൽ വിനോദസഞ്ചാരിക്ക് കാട്ടാനയുടെ ആക്രമണം. റോഡിൽ നിൽക്കുകയായിരുന്ന കാട്ടാനയെ ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം. ഓടുന്നതിനെ താഴെ വീണതോടെ കാട്ടാന ഇയാളെ നടുഭാഗത്ത് ചവിട്ടുകയായിരുന്നു. തലനാരിഴയ്ക്കാണ് ജീവൻ തിരിച്ചുകിട്ടിയത്. ഇയാൾ മലയാളിയാണെന്ന് സംശയമുണ്ട്. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ ഇപ്പോൾ ചികിത്സയിലാണ്. ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ബന്ദിപൂർ വനത്തിലാണ് സംഭവം. നിരവധി യാത്രക്കാർ പോകുന്ന റോഡിൽ കാട്ടാന നില്‍ക്കുകയായിരുന്നു. ഇതിനിടെ യുവാവ് കാട്ടാനയുടെ എതിർവശത്ത് നിന്നുകൊണ്ട് ദൃശ്യം പകർത്തുകയായിരുന്നു. ഉടൻതന്നെ ആന ഇയാളെ ലക്ഷ്യമിട്ട് എത്തി. ചിന്നംവിളിച്ചുകൊണ്ട് തുമ്പിക്കൈ പൊക്കി ആക്രമിക്കാൻ നോക്കി. ചെടികൾക്കിടയിലൂടെ ഓടിയ യുവാവ് റോഡിലേക്ക് കയറിയപ്പോഴേക്കും തെന്നിവീണു. ഈ സമയംകൊണ്ട് ആന പിന്നിലെത്തുകയും നടുഭാഗത്ത് ചവിട്ടുകയും ചെയ്തു.

ബന്ദിപൂർ വനമേഖലയിലൂടെ പോകുമ്പോൾ നിരവധി അപായസൂചന ബോർഡുകൾ കാണാറുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണമുണ്ടാകുമെന്നതിനാൽ സഞ്ചാരികൾ വാഹനം നിർത്തിയിടരുതെന്നും വാഹനത്തിൽ നിന്നും പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്. എന്നിട്ടും ഇത്രയും അസലതയോടെ മനുഷ്യർ പെരുമാറുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് ചിലർ വ്യക്തമാക്കി. വനമേഖലയിൽ കയറി മൃഗങ്ങളെ പ്രകോപിപ്പിച്ചശേഷം ആക്രമിച്ചെന്ന് പറയുന്നതിൽ അർഥമില്ലെന്നും വിഡിയോ കണ്ടവർ പറയുന്നു.

വീഡിയോ