ഹൃദയസ്പർശിയും പ്രചോദനാത്മകവുമായ അനേകം പോസ്റ്റുകൾ നാം സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. അതുപോലെ ഒരു യുവതി തന്റെ അമ്മയെ കുറിച്ച് ഷെയർ ചെയ്തിരിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ ആളുകളുടെ കയ്യടികളേറ്റു വാങ്ങുന്നത്. മുംബൈയിൽ നിന്നുള്ള ഇഷിക ധൻമെഹർ എന്ന യുവതിയാണ് ലിങ്ക്ഡ്ഇന്നിൽ തന്റെ അമ്മയെ കുറിച്ചുള്ള പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ 11 വർഷമായി ബിഎംസി ആശുപത്രിക്ക് പുറത്ത് വടാ പാവ് സ്റ്റാൾ നടത്തുകയാണ് ഇഷികയുടെ അമ്മ. അഞ്ച് ഭാഷകൾ കൈകാര്യം ചെയ്യാൻ അവർക്ക് സാധിക്കും. അമ്മയുടെ ജീവിതയാത്രയിലെ ബുദ്ധിമുട്ടുകളെ കുറിച്ചും എങ്ങനെ അവർ അത് തരണം ചെയ്തു എന്നതിനെ കുറിച്ചും ഇഷിക കുറിക്കുന്നു.
’11 വർഷം മുമ്പ് അമ്മ സ്റ്റാൾ തുടങ്ങിയപ്പോൾ കാര്യങ്ങൾ അത്രയൊന്നും എളുപ്പമായിരുന്നില്ല. സ്റ്റാൾ തകർന്നിട്ടുണ്ട്, സാധനങ്ങൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്, ചുറ്റുമുള്ള ആളുകൾ അമ്മയെ പരിഹസിച്ചിട്ടുണ്ട്’ എന്ന് ഇഷിക എഴുതുന്നു.
