മോർച്ചറിയിലെ ഗർഭിണിയുടെ മൃതദേഹം കന്റീൻ ജീവനക്കാരനെ അടക്കം കാണിച്ചു; സെക്യൂരിറ്റിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി

0
179

നെടുമങ്ങാട് (തിരുവനന്തപുരം): ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന നാലു മാസം ഗർഭിണിയായ യുവതിയുടെ മൃതദേഹം പുറത്തു നിന്നുള്ളവരെ കാണിച്ച സംഭവത്തിൽ സെക്യൂരിറ്റി ജീവക്കാരനു കാരണം കാണിക്കാൽ നോട്ടിസും 15 ദിവസം ജോലിയിൽനിന്നു മാറ്റി നിർത്തലും. സിപിഎം നെടുമങ്ങാട് പറണ്ടോട് ബ്രാഞ്ച് സെക്രട്ടറി കൂടിയായ സുരേഷ് കുമാറി(50)ന് എതിരെയാണ് സൂപ്രണ്ടിന്റിന്റെ നടപടി. 

കരിപ്പൂർ സ്വദേശിനിയായ ഇരുപത്തിയെട്ടു വയസ്സുകാരി കഴിഞ്ഞ ശനിയാഴ്ച രാത്രി മരിച്ചിരുന്നു. തുടർന്ന് ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വിസ്റ്റ് നടത്താനായി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. ഈ മൃതദേഹം ആണ് ഞായറാഴ്ച രാവിലെ സുരേഷ് കുമാർ കന്റീൻ നടത്തുന്ന ആൾക്കും ബന്ധുക്കൾക്കും തുറന്നു കാണിച്ചു കൊടുത്തത്. 

മോർച്ചറിയുടെ താക്കോൽ സൂക്ഷിച്ചിരുന്ന നഴ്സിങ് സ്റ്റാഫ് അറിയാതെ താക്കോൽ കൈക്കലാക്കിയാണ് ഇയാൾ ഫ്രീസർ തുറന്നത്. അതേ സമയം, സംഭവം ആശുപത്രി അധികൃതർ പൊലീസിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവം ഒതുക്കി തീർക്കാനുള്ള ഗൂഢശ്രമം ഇതിനു പിന്നിലുണ്ടെന്നാണ് ആക്ഷേപം.