സ​ഹോ​ദ​രി​യു​ടെ പേ​രി​ലെ സ്വ​ത്ത് വരെ പ​ണ​യ​പ്പെ​ടു​ത്തി നി​ക്ഷേ​പം ന​ട​ത്തി, പോയത് 1.75 കോ​ടി; വന്‍ സൈബര്‍ തട്ടിപ്പ്…

0
162

കു​റ​ഞ്ഞ സ​മ​യ​ത്തി​ൽ വൻ ലാ​ഭ​മു​ണ്ടാ​ക്കാ​മെ​ന്ന് വി​ശ്വ​സിപ്പി​ച്ച്, വ്യാ​ജ ആ​പ്ലി​ക്കേ​ഷൻ ഇൻ​സ്റ്റാൾ ചെ​യ്യിപ്പിച്ച്  കി​ളി​കൊ​ല്ലൂർ സ്വ​ദേ​ശി​യിൽ നി​ന്ന് പണം തട്ടിയ 2 പേര്‍ അറസ്റ്റില്‍. 1.75 കോ​ടി ത​ട്ടി​യെ​ടു​ത്ത കേസില്‍, ക​ണ്ണൂർ ക​ടാ​ച്ചി​റ സ്വദേശികളായ റെ​യീ​സ് (40), നാ​സീം (26) എ​ന്നി​വ​രാ​ണ് കൊ​ല്ലം സി​റ്റി സൈ​ബർ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

വ്യാ​ജ ആ​പ്ലി​ക്കേ​ഷൻ ഇൻ​സ്റ്റാൾ ചെ​യ്യിപ്പിച്ച ശേ​ഷം കി​ളി​കൊ​ല്ലൂർ സ്വ​ദേ​ശി​യെക്കൊണ്ട് പ​ല ത​വ​ണ​ക​ളാ​യി പ​ണം നി​ക്ഷേ​പിച്ചു. നി​ക്ഷേ​പി​ക്കു​ന്ന​തി​ന് അ​നു​സ​രി​ച്ച് ലാ​ഭം വർ​ദ്ധി​ക്കു​ന്ന​താ​യി ആ​പ്ലി​ക്കേ​ഷ​നിൽ കാ​ണിച്ച് വന്‍ തുക നി​ക്ഷേ​പം ന​ട​ത്തിച്ചു. ഒടുവില്‍ സ​ഹോ​ദ​രി​യു​ടെ പേ​രി​ലു​ള്ള സ്വ​ത്തു​ക്കൾ പ​ണ​യ​പ്പെ​ടു​ത്തിയാണ് യു​വാ​വ് നി​ക്ഷേ​പം ന​ട​ത്തിയത്. അവസാനം ഇട്ട പണവും കിട്ടിയ പണവും പിൻ​വ​ലി​ക്കാനാകാതെ വ​ന്ന​തോ​ടെയാ​ണ് കൊ​ല്ലം സി​റ്റി സൈ​ബർ പൊ​ലീ​സി​ല്‍ പരാതിയുമായെത്തിയത്. 

സൈ​ബർ പൊ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തിൽ റെ​യീ​സും നാ​സീ​മും ചേർ​ന്ന് ക​മ്പ​നി​കൾ ര​ജി​സ്റ്റർ ചെ​യ്​ത് അ​വ​യു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പണം കൈ​മാ​റി​യ​താ​യി ക​ണ്ടെ​ത്തി. ഇ​വർ​ക്ക് ഗോ​വ, ഗു​ജ​റാ​ത്ത് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലു​ള്ള സൈ​ബർ ത​ട്ടി​പ്പ് സം​ഘ​ങ്ങ​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കൊ​ല്ലം സി​റ്റി സൈ​ബർ പൊ​ലീ​സ് സ്റ്റേ​ഷൻ ഇൻ​സ്‌​പെ​ക്ടർ അ​ബ്ദുൽ മ​നാ​ഫി​ന്റെ നേ​തൃ​ത്വ​ത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്.