റിയാദ്: കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് കനത്ത ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ദമ്മാം, ദഹ്റാന്‍, അല്‍-ഖോബാര്‍, ജുബൈല്‍, ഖത്തീഫ്, റാസ് തനൂറ, അല്‍-അഹ്സ, അല്‍-ഉദൈദ, ബുഖൈഖ്, അല്‍-നുഐരിയ, അല്‍-ഉലയ വില്ലേജ്, അല്‍-ഖഫ്ജി എന്നീ പ്രദേശങ്ങളില്‍ താപനില 47 മുതല്‍ 48 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. ഹഫര്‍ അല്‍-ബാത്തിന്‍ ഗവര്‍ണറേറ്റില്‍ താപനില 49 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് ഈ മുന്നറിയിപ്പ് പ്രാബല്യത്തില്‍ വരിക.
ഇതേസമയം, അല്‍-അഹ്സ, അല്‍-ഉദൈദ, ബുഖൈഖ്, ഹഫര്‍ അല്‍-ബാത്തിന്‍ എന്നിവിടങ്ങളില്‍ നേരിയ മഴയോടൊപ്പം ശക്തമായ കാറ്റും, കാഴ്ചാപരിധി കുറയാനും, ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന ഈ മുന്നറിയിപ്പ് വൈകുന്നേരം 7 മണി വരെ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
