നഖം മുറിക്കാത്തതെന്തേ?; ചോദ്യം സ്ത്രീത്വത്തെ അപമാനിക്കുന്നതല്ല -ഹൈക്കോടതി

0
142

കൊച്ചി: ഡ്രൈവിങ് ടെസ്റ്റിനെത്തിയ സ്ത്രീയോട് ‘എന്തേ നഖം മുറിക്കാത്തത്’ എന്ന് ചോദിച്ചതിന് സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കമുള്ള വകുപ്പുകൾ ചുമത്തി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെപേരിൽ പോലീസെടുത്ത കേസുകൾ ഹൈക്കോടതി റദ്ദാക്കി.

ഓടുന്ന വാഹനത്തിൽ നടന്ന സംഭവം പൊതുസ്ഥലത്തെ അശ്ലീലപ്രയോഗമായി കണക്കാക്കാനാകില്ലെന്നും സാന്ദർഭികമായി ഉപയോഗിച്ച വാക്കുകൾ സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റമാകില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് ജി. ഗിരീഷിന്റെ ഉത്തരവ്.

നെടുമങ്ങാട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം. അനസ് മുഹമ്മദിന്റെപേരിൽ പോലീസ് രജിസ്റ്റർചെയ്ത കേസും നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലെ തുടർനടപടികളുമാണ് റദ്ദാക്കിയത്.