ജിദ്ദ – കോട്ടക്കല്‍ മുനിസിപ്പല്‍ കെ എം സി സി തെരെഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

ജിദ്ദ: മലപ്പുറം ജില്ല കെഎംസിസി യുടെ ‘സംഘടനയെ സജ്ജമാക്കാം: തെരഞ്ഞെടുപ്പിനൊരുങ്ങാം’ ക്യാമ്പയിനിന്റെ ഭാഗമായി ജിദ്ദ – കോട്ടക്കൽ മുനിസിപ്പൽ കെഎംസിസി കൺവെൻഷൻ ഷറഫിയ്യ സഫയർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മുനിസിപ്പൽ കെഎംസിസി ചെയർമാൻ സി. കെ കുഞ്ഞിമരക്കാര്‍ അദ്ധ്യക്ഷത വഹിച്ചു. സഊദി കെ എം സി സി നാഷണൽ കമ്മിറ്റി സെക്രട്ടറി നാസർ വെളിയങ്കോട് ഉദ്ഘടനം ചെയതു. തുടർന്ന് ജില്ല കെഎംസിസി വൈസ് പ്രസിഡന്റ് അഷ്‌റഫ് മുല്ലപ്പള്ളി പ്രമേയ പ്രഭാഷണം നടത്തി. ‘പ്രവാസിയുടെ തിരഞ്ഞെടുപ്പ് കാലം’ എന്ന വിഷയത്തെ ആസ്പതമാക്കി മജീദ് കൊട്ടീരി മുഖ്യ പ്രഭാഷണം നടത്തി.

മലപ്പുറം ജില്ല കെഎംസിസി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ്, ജില്ല കെഎംസിസി വനിത വിംഗ് ട്രഷറർ ഷഫീദ ടീച്ചർ, കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡന്റ് ഷാജഹാൻ പൊന്മള, ജനറൽ സെക്രട്ടറി ഹംദാൻ ബാബു കോട്ടക്കൽ, മുനിസിപ്പൽ കെഎംസിസി പ്രസിഡന്റ് സി. കെ കുഞ്ഞുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. കോട്ടക്കൽ മണ്ഡലം നീരിക്ഷകനും ജില്ല കെഎംസിസി സെക്രട്ടറിയുമായ മജീദ് കള്ളിയിൽ ക്യാമ്പയിന് നേതൃത്വം നൽകി.

നഹാൻ മുല്ലപ്പള്ളി ഖിറാഅത് നടത്തി. കോട്ടക്കല്‍ മുനിസിപ്പൽ കെഎംസിസി ജനറൽ സെക്രട്ടറി അഹമ്മദ് കുട്ടി സ്വാഗതവും വർക്കിംഗ് സെക്രട്ടറി ആബിദ് തയ്യിൽ നന്ദിയും പറഞ്ഞു.